07:54pm 28 May 2026
NEWS
തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നിൽ ഗൂഢാലോചന; പൊലീസിനും നടി ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ


28/05/2026  03:54 PM IST
ചെറുകര സണ്ണിലൂക്കോസ്
തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നിൽ ഗൂഢാലോചന; പൊലീസിനും നടി ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

 

നടി അൻസിബ പൊലീസിനും നടി ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. 

തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രേഷ്മക്കെതിരെയാണ് അൻസിബ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

നിയമവിരുദ്ധമായി പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

തനിക്കെതിരേ നൽകിയ പരാതിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിക്കുന്നു. 

നടി ലക്ഷ്മിപ്രിയയുമായുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവങ്ങൾക്ക് പിന്നിലെന്നും പരാതിയിൽ പരാമർശിക്കുന്നതായി സൂചനയുണ്ട്. 

യാതൊരു നിയമ നടപടിക്രമങ്ങളും പാലിക്കാതെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും അൻസിബ ആരോപിക്കുന്നു.

പൊലീസിന്റെ ഭാഗത്ത് നിന്ന് അധികാരദുരുപയോഗം ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം പൊലീസ് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

അതേസമയം ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് താരസംഘടനയായ അമ്മ നിര്‍ദേശം നൽകി. 

തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും അൻസിബയോട് നിർദേശിച്ചു. 

തന്‍റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു.

ശ്വേത മേനോനും കുക്കുപരമേശ്വരനും തമ്മിൽ സംസാരിച്ച് പ്രശ്ന പരിഹാരത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്. 

ഭാരവാഹികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ഇരുവർക്കും മാത്രമായി പ്രശ്ന പരിഹാരം ഉണ്ടാക്കാൻ സാധിക്കില്ല. 

മമ്മൂട്ടിയും മോഹൻലാലും വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും തത്കാലം ഇടപെടില്ല എന്ന നിലപാടിലാണ്. 

അടുത്ത മാസം ചേരുന്ന അമ്മ ജനറൽ ബോഡിയിൽ നിലവിലെ കമ്മിറ്റി തുടരണോ എന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

തന്നെ നിഷ്പക്ഷമായി കേൾക്കണമെന്ന് അൻസിബ അമ്മക്ക് മറുപടി നൽകി. 

തന്‍റെ പരാതിയിൽ പ്രത്യേക സമിതി രൂപീകരിക്കണം. 

രമേഷ് പിഷാരടി,മാല പാർവതി,ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടുന്ന സമിതി വേണമെന്ന് ആവശ്യം. 

ജൂൺ 1ന് അല്ലെങ്കിൽ 7ന് ശേഷം ഹാജരാകാമെന്നും അൻസിബ അറിയിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img